തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചുകൊണ്ടു പോയി. കഴിഞ്ഞ ദിവസമാണ് സംഭവം.
കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
Discussion about this post