പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യലഹരിയിൽ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കുട്ടികളെ പോലീസ് സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് തന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കുകയായിരുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്.
പതിവ് പരിശോധനക്കിടെയാണ് സംഭവം. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.