പത്തനംതിട്ട: പത്തനംതിട്ടയിൽ അതിക്രമിച്ചു വീട്ടിൽ കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. നന്നുവക്കാട് സ്വദേശി വിഘ്നേഷ് (34) ആണ് പിടിയിലായത്.
നന്നുവക്കാട് സ്വദേശി സുചിത്രയാണ് വിഘ്നേഷിനെതിരെ പരാതി നൽകിയത്. സുചിത്രയുടെ കുഞ്ഞമ്മയുടെ മകനാണ് വിഘ്നേഷ്. വിഘ്നേഷ് ഉച്ചയ്ക്ക് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണ സാധനങ്ങൾ ഇടുകയും അസഭ്യം വിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. തന്നെ തടഞ്ഞുനിർത്തി ധരിച്ച വസ്ത്രം ശരിയല്ലെന്ന് ആക്ഷേപിച്ച് ബോഡി ഷെയിമിംഗ് നടത്തി അപമാനിക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.
വിഘ്നേഷ് ഇതിനു മുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങൾ അടിച്ചു പൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
















Discussion about this post