പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. അതേസമയം, ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.















Discussion about this post