കണ്ണൂർ: പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ കക്കാട് ആണ് സംഭവം. കൂട്ടുകാരനൊപ്പം മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു കുട്ടി ഒഴുക്കിൽപെട്ടത്.
നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്.
വീടിന് സമീപത്തെ പുഴയിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Discussion about this post