കൊല്ലം: സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ കമ്പി ശരീരത്തിൽ തുളച്ചുകയറി 59 കാരന് ദാരുണാന്ത്യം. കൊല്ലത്ത് ആണ് ദാരുണ സംഭവം. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്.
ഇന്നലെ രാത്രിയിൽ തിരുവല്ല നഗരത്തിൽ ആണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്.
സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
















Discussion about this post