അമ്പലപ്പുഴ: കാല്‍നടയാത്രക്കാരനെ കടിച്ച തെരുവുനായ മറ്റ് 15 ഓളം നായ്ക്കളെ കടിച്ചു. പിന്നാലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുറക്കാട് കിഴക്ക് തൈച്ചിറയിലാണ് സംഭവം. കെപിഎംഎസ് തൈച്ചിറ ശാഖാ സെക്രട്ടറി കൂടിയായ മണക്കല്‍ ഗോപി (60) ക്കാണ് കടിയേറ്റത്. സമീപത്തുള്ള ഒരു വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഇദ്ദേഹത്തെ റോഡില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. ഇതിന് ശേഷം നായ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന 15 ഓളം നായ്ക്കളെയും കടിച്ചു.
2 മണിക്കൂറിന് ശേഷം ഈ നായയെ സമീപത്തെ വാഴത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി വാഴകളും നായ കടിച്ചു. ഈ നായയുടെ കടിയേറ്റ മറ്റ് തെരുവ് നായ്ക്കള്‍ അവശ നിലയിലാണ്. ഈ നായ്ക്കള്‍ക്കും പേവിഷബാധയേറ്റതായാണ് സംശയം. ഇതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്.
Discussion about this post