ആലപ്പുഴ: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് താമരക്കുളത്ത് ആണ് സംഭവം. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള ആണ് മരിച്ചത്.
65 വയസ്സായിരുന്നു. രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം സംഭവിച്ചത്. ശിവന്‍കുട്ടി സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു.
അതിനിടെയാണ് മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റത്. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതി പിടിയിലായതായാണ് സൂചന.
Discussion about this post