പാലക്കാട്: ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരിയിൽ ആണ് സംഭവം. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഇടിച്ചത്.
വിവരമറിഞ്ഞ് കസബ പോലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.














Discussion about this post