പാലക്കാട്: പാലക്കാട് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചന്‍ ഹംസ (63) യാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഇന്നലെയായിരുന്നു അപകടം.
കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണാര്‍ക്കാട് ആളെയിറക്കി തിരിച്ച് വരും വഴിയായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവിടെ സൂചന ബോര്‍ഡ് വെച്ചിട്ടുണ്ട്.
Discussion about this post