അബുദാബി: പ്രവാസി മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടയുടമയായ ഇദ്ദേഹത്തെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഇദ്ദേഹം കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരും പൊലീസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൂത്ത മകള്‍ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.
അബുദാബി മദീന സായിദ് ഷോപ്പിങ് സെന്‍ററിലെ കാസ്‌കോ ഫാന്‍സി ഷോപ്പ് ഉടമയാണ്. ഉദുമ പഞ്ചായത്ത് കെഎംസിസി ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്.
Discussion about this post