തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാര്‍ക്ക് നല്‍കുന്നില്ല എന്നുമുള്ള വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി നേരിട്ട് വിളിച്ചത്.
യാത്രക്കാരനെന്ന പേരില്‍ മന്ത്രി വിളിച്ചപ്പോള്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ കൃത്യമായ മറുപടി നല്‍കാതെ നിരുത്തരവാദപരമായ രീതിയില്‍ പെരുമാറുകയായിരുന്നു. ഇതോടെയാണ് മന്ത്രി കര്‍ശന നടപടി സ്വീകരിച്ചത്. സംഭവത്തില്‍ നാല് വനിതാ കണ്ടക്ടര്‍മാരടക്കം ഒന്‍പത് കണ്ടക്ടര്‍മാരെ സ്ഥലം മാറ്റി.
മറ്റ് ജില്ലകളിലെ ഡിപ്പോയിലേക്ക് ഉള്‍പ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെഎസ്ആര്‍ടിസി സിഎം ഡി അടക്കമുള്ളവരുടെ യോഗത്തില്‍ കണ്‍ട്രോള്‍ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. ഈ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മന്ത്രി അപ്രതീക്ഷിതമായി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് കടുത്ത അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിച്ചത്.
Discussion about this post