ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

കോഴിക്കോട്: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ മല്‍ശാന്തി അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിലെ സ്വർണ്ണാഭരണമാണ് കാണാതായത്. 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഹരികൃഷ്ണന്‍ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

മോഷ്ടിച്ച മാല ഒരു ജ്വല്ലറിയില്‍ പണയം വെച്ചതായാണ് മേല്‍ശാന്തി പൊലീസിന് നല്‍കിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Exit mobile version