കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയ്ക്ക് സമീപമുള്ള കരിമറ്റം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമെന്ന് മുന്നറിയിപ്പ്.
മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നതും ജനവാസമില്ലാത്തതുമായ വനപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്
കരിമറ്റം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ പരിസ്ഥിതി വിദഗ്ധരിലും വനം വകുപ്പ് അധികൃതരിലും ആശങ്കയുണ്ടാക്കുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് മെയ് 28 ന് ആണ് നിലമ്പൂര്‍ വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായത്.
എന്നാൽ സംഭവം, മെയ് 30 ന് മാത്രമാണ് അധികൃതര്‍ അറിയുന്നത്. ഇതുമൂലം നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും കാലതാമസം നേരിട്ടു
ജനവാസ കേന്ദ്രങ്ങളില്ലാത്തതിനാല്‍, ആളപായമോ സ്വത്ത് നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇനിയും മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ‘ഇത് വനപ്രദേശവും പാരിസ്ഥിതികമായി ദുര്‍ബലവുമായ മേഖലയാണ്. ആളുകള്‍ക്ക് ഭീഷണിയില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ പ്രത്യേകിച്ച് മഴക്കാലത്ത്, നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ‘ പരിശോധനാ സംഘത്തിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
1984 ല്‍ നിലവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപത്തെ, കരിമറ്റം എസ്റ്റേറ്റ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ചൂരല്‍മലയോടു ചേര്‍ന്നുണ്ടായിട്ടുള്ള ഈ മണ്ണിടിച്ചില്‍, ഈ മേഖലയെ കൂടുതല്‍ പാരിസ്ഥിതിക ഭീഷണി നിറഞ്ഞ മേഖലയാക്കി മാറ്റുന്നു.
കഴിഞ്ഞ വര്‍ഷം ചൂരല്‍മലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ രണ്ടു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. ആവര്‍ത്തിച്ചുള്ള മണ്ണിടിച്ചില്‍ വന്‍തോതിലുള്ള കാലാവസ്ഥാ, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post