തൊടുപുഴ: വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി. ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തിൽ ആണ് സംഭവം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരിയാണ് അപകടത്തില്‍പ്പെട്ടത്.ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.
മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് അപടത്തില്‍പ്പെട്ട യുവാവ് ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ള ചാട്ടത്തിലേയ്ക്ക് പതിച്ച സഞ്ചാരി ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.
സ്ഥിരം അപകടമേഖലയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടം.
നിരവധി സഞ്ചാരികള്‍ എത്തുന്ന വെള്ളച്ചാട്ടമാണെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് അപ്പുറത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Discussion about this post