തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൃഷ്കുമാറിനും ദിയയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്.
നികുതി പ്രശ്‌നം കാരണം ദിയ തന്നെയാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപ്പിച്ചതെന്നും തങ്ങളെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ടെന്നുമാണ് ജീവനക്കാരുടെ ആരോപണം.
തങ്ങളുടെ അഡ്രസ് ഉപയോഗിച്ചാണ് ഇന്റര്‍നാഷണല്‍ ഓര്‍ഡറിന് വേണ്ടി പ്രോഡക്ടുകള്‍ അയക്കാറുള്ളത്. ദിയ പറഞ്ഞിട്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം വാങ്ങിയതെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിഎന്നും ജീവനക്കാർ പറയുന്നു.
തന്റെ 200 ഓർഡറുകളാണ് ഞങ്ങൾ കാരണം പാക്ക് ചെയ്യാൻ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞുവെന്നും നിങ്ങൾക്ക് എതിരേ പരാതി നൽകണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ ഫ്‌ലാറ്റിൽ കൊണ്ട് തരാൻ ആവശ്യപ്പെട്ടുവെന്നും ജീവനക്കാർ പറയുന്നു.
മണിക്കൂറുകളോളം പൂട്ടിയിട്ടു. തട്ടിക്കൊണ്ടു പോയി ഫോണ്‍ ബലമായി പിടിച്ച് വാങ്ങി. ജാതി പറഞ്ഞ് അവഹേളിച്ചുവെന്നും ഒരു ഓഫീസിലേക്ക് തങ്ങളെ കൊണ്ടുപോയി വിഡിയോ ഷൂട്ട് ചെയ്തുവെന്നും ജീവനക്കാർ പറയുന്നു.
ഞങ്ങളുടെ വിഡിയോ യൂട്യൂബില്‍ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് രണ്ട് മണിക്കൂറിനുള്ളിലാണ് അവരെടുത്തത്. യൂട്യൂബില്‍ ഞങ്ങളുടെ വിഷ്വല്‍ വരുമെന്ന് ദിയ ഞങ്ങളെ ഭീഷണിപ്പെടുത്തി എന്നും ദിയയുടെ ഡെലിവറി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നാണ് തീരുമാനിച്ചതെന്നും പക്ഷേ, മോശം പെരുമാറ്റം കാരണം ഞങ്ങള്‍ പെട്ടെന്ന് ജോലി നിര്‍ത്തുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു.
Discussion about this post