ഇടുക്കി : കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപത്താണ് അപകടം.
കാര്‍ യാത്രികനാണു പരിക്കേറ്റത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിമാലി ഭാഗത്ത് നിന്നും കോട്ടയം ചേര്‍ത്തലക്ക് പോകുകയായിരുന്ന ബസും മൂന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
കൊടും വളവില്‍ വെച്ച് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസമയത്ത് കാറില്‍ 5 പേര്‍ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞ്അടിമാലി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Discussion about this post