തിരുവനന്തപുരം: തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിഎന്ന പരാതിയിൽ ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർക്കെതിരെ പരാതി നൽകിയത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ കൂടിയാണ് ദിയ.
ദിയ കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരിലാണ് സ്ഥാപനം നടത്തുന്നത്. ഇവിടുത്തെ ജീവനക്കാരാണ് പരാതി നല്‍കിയത്.
തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. നേരത്തെ ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ ദിയ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിയയ്ക്കും പിതാവിനും എതിരെ ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്.
അതേസമയം, പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാര്‍ പ്രതികരിച്ചു.
Discussion about this post