മലപ്പുറം: ഇത്തവണത്തെ തൃശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ലതിനെ നല്ലതായി കാണണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട് എന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് തൃശൂര്‍ നല്‍കിയത്. ഇപ്പോള്‍ ശ്രദ്ധിച്ചാണ് താന്‍ സംസാരിക്കുന്നത് എന്നും ഇല്ലെങ്കില്‍ ട്രോളുമെന്നും അനുഭവങ്ങളില്‍നിന്നാണു പഠിക്കേണ്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post