ന്യൂഡല്‍ഹി: ദേശീയ പാത 66 നിര്‍മ്മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. ഇന്ന് ഡല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നടന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ചര്‍ച്ചയിലാണ് ഉറപ്പ്.
കൂരിയാട് ദേശീയ പാത നിര്‍മ്മാണം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദേശീയപാത നിര്‍മ്മാണത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സംസ്ഥാനത്തിന്റെ ദില്ലിയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ.കെ വി തോമസ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post