തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ കണ്ണുമാറി ചികിത്സ. സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ ആണ് സംഭവം. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടര്‍ കുത്തിയ്പ് നടത്തിയത്.
സംഭവത്തിൽ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ്എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
59കാരിയായ ബിമാപള്ളി സ്വദേശിനിയാണ് ചികിത്സ തേടി എത്തിയത്.
തിരുവന്തപുരം കണ്ണാശുപത്രിയില്‍ കഴിഞ്ഞയാഴ്ചയാണ് ഇവർ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിര്‍ദേശിക്കുകയായിരുന്നു.എന്നാല്‍ ഡോക്ടര്‍ ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് കുത്തിവയ്പ് നടത്തിയത്.
ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് അറിഞ്ഞതോടെ സ്ത്രീയുടെ മകന്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.
Discussion about this post