തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. തിരുവനന്തപുരത്ത് നഗരൂര്‍ ഊന്നല്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് മറിഞ്ഞത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. സംഭവസമയത്ത് 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. മൂന്നു കുട്ടികള്‍ക്ക് കാര്യമായ പരിക്കുണ്ട്.
ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസില്‍ ഉണ്ടായിരുന്നു.
ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
Discussion about this post