പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛന്‍ ശിവന്‍ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു.
കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് കൊലപ്പെട്ട സിജില്‍. കൊടുന്തരപ്പുള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി എന്നാണ് പോലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷത്തിനൊടുവില്‍ അച്ഛന്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ശിവന്‍ ഒളിവിലാണ്. പാലക്കാട് നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
















Discussion about this post