കൊച്ചി: എറണാകുളം ചൊവ്വരയിൽ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ. ചൊവ്വര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ പെരുമ്പാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും വില്ലേജ് അസിസ്റ്റൻ്റായി വിരമിച്ച തമ്പിയുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയും വിജിലൻസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.