കല്‍പ്പറ്റ: വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന. വയനാട്ടിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്.
പൊഴുതന ടൗണില്‍ ഇന്നലെയാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥികളായ റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു.















Discussion about this post