മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

വയനാട് : തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.

Exit mobile version