തിരുവനന്തപുരം: മരത്തണലിൽ ഇരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് 13കാരനു ദാരുണാന്ത്യം. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം.
നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഗാഡ്‌സൻ മുംബൈയിൽ ആണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇവർ കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്‌താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.
ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post