കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അനൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്ന് യുവാവിന്റെ അമ്മ ജമീല.
ഇന്ന് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്.
രണ്ടു വാഹനങ്ങളിലായാണ് സംഘം വീട്ടിലെത്തിയത് എന്നും ഇവര്‍ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല പറഞ്ഞു.
അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന് കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ഒരാള്‍ക്ക് മാത്രം 35 ലക്ഷം കൊടുക്കാനുണ്ടെന്നും അമ്മ ജമീല പറഞ്ഞു.
Discussion about this post