കൊല്ലം: അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം തഴുത്തലയിൽ ആണ് സംഭവം. പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഏഴര വരെ നസിയത്തിനെ പുറത്ത് കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് സംഭവം നടന്നതെന്നും അയൽവാസികൾ
പറഞ്ഞു.
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാണെന്ന് സംശയമുണ്ട്. ഒപ്പം താന്‍ ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വീടിൻ്റെ രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ. നസിയത്തിന്റെ കഴുത്തിൽ മുറിവേറ്റ നിലയിലാണ്. സമീപത്തെ മകനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഷാൻ ലഹരിക്കടിമയായിരുന്നെന്നും സംശയമുണ്ട്.
Discussion about this post