പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), ആദില്‍ (16) എന്നിവരാണ് മരിച്ചത്. ഇരുവരും കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഇരുവരേയും കാണാതായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 20കാരന്റെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് വെള്ളത്തില്‍ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post