കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയിൽ നിന്നും എയർ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ, കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ , തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇവരിൽ നിന്ന് പിടികൂടിയ 34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും കണ്ടെത്തിയിരുന്നു. ലഹരി എത്തിച്ചത് തായ്ലാൻഡിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Discussion about this post