പാലക്കാട്: തൃത്താലയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനല്‍ കമ്പിയില്‍ കെട്ടി തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ഗോപിക ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് ‘അച്ഛനും അമ്മയും ക്ഷമിക്കണം’ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post