കോഴിക്കോട്: കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. വടകരയില്‍ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, രഞ്ജി എന്നിവരാണ് മരിച്ചത്. വടകര മൂരാട് പാലത്തിന് സമീപത്തുവച്ചാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും ഇതേ ദിശയിലേക്ക് പോയിരുന്ന കര്‍ണാടക രജിസ്‌ട്രേഷൻ ടെംപോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ പാതയുടെ പണി പൂര്‍ത്തിയായ ഭാഗത്താണ് അപകടം സംഭവിച്ചത്. പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ദേശീയ പാതയിലേക്ക് തിരിഞ്ഞ കാറില്‍ വേഗത്തിലെത്തിയ ടെംപോ ട്രാവലര്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിപ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.ട്രാവലറില്‍ സഞ്ചരിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ എല്ലാവരും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post