ശ്രീനഗര്‍: പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന, ഭീകരനെന്ന് സംശയിച്ചിരുന്ന യുവാവ് നദിയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു. കുല്‍ഗാം സ്വദേശിയായ ഇംത്തിയാസ് അഹമ്മദ് എന്ന യുവാവ് ആണ് നദിയില്‍ മുങ്ങിമരിച്ചത്.
ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്ലാണ് ഇയാള്‍ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഇംത്തിയാസിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഇയാള്‍ക്കു അറിയാമെന്ന് മനസിലായതോടെ പോലീസ് ഇംത്തിയാസിനിയുമായി തിരച്ചിലിനിറങ്ങി. ഇതിനിടെയാണ് യുവാവ് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടിയതും മുങ്ങി മരിച്ചതും.
Discussion about this post