ഇടുക്കി: ഇടുക്കിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 32കാരന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോവിലൂർ സ്വദേശി കുരുവി എന്ന് വിളിക്കുന്ന അന്തോണിക്കാണ് ശിക്ഷ വിധിച്ചത്.
മൂന്ന് ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് നാലിനാണ് സംഭവം.
വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക്
മാനസിക വളർച്ച ഇല്ലാതിരുന്ന പെൺകുട്ടിയെ വലിച്ചുഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടി പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പ്രതിരോധിച്ചെങ്കിലും പ്രതി കുട്ടിയെ കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പൊലീസ് പകർത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതിയിലെ വിചാരണ നടപടികളും വീഡിയോയിൽ പകർത്തിയിരുന്നു. വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രേത്യേകം വ്യക്തമാക്കി















Discussion about this post