നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ എക്‌സൈസിന്റെ ലഹരി വേട്ട. ബാഗിലെ തുണികള്‍ക്കിടയിലായി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച്കടത്തിയ ലഹരി മരുന്നുമായി യുവാവ് പിടിയിലായി.
190ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയാണ് എക്‌സൈസിന്റെ പിടിയിലായത്. കൊല്ലം സ്വദേശി സുഹൈല്‍ നസീര്‍ ആണ് ബെംഗളൂരുവില്‍ നിന്നുള്ള ദീര്‍ഘദൂര സ്വകാര്യ ബസ്സില്‍ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്.
തിരുവനന്തപുരം അമരവിള ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് യുവാവില്‍ നിന്നും എക്‌സൈസ് മയക്കുമരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തല്‍ സംഘത്തിലെ ഇടനിലക്കാരനാണ് ബെംഗളൂരുവില്‍ എംബിഎ വിദ്യാര്‍ഥിയായ സുഹൈല്‍ നസീറെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എക്‌സൈസ് സംഘം ചെക്‌പോസ്റ്റില്‍ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കല്ലമ്പലത്തേക്കുള്ള യാത്രക്കിടെ സുഹൈലിനെ പിടികൂടിയത്. ഇയാള്‍ കൊല്ലം -തിരുവനന്തപുരം ജില്ലകളിലും വര്‍ക്കല ബീച്ചിലും വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം.
















Discussion about this post