കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആണ് സംഭവം.
പൂക്കാടുള്ള കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി ആണ് മരിച്ചത്.
58 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീഴുകയായിരുന്നു ഇബ്രാഹിം
ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ് – പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി മുസ്ലിയാര്. മാതാവ് – ആസിയ. ഭാര്യ – മണ്ണാന്കുനി മുംതാസ്. മക്കള്‍ – ശമൈല ഫാത്തിമ, ആയിഷ മിന്ന, ആസിയ മഹഖ്. മരുമക്കള്‍ – റിഷാല്‍ പുറക്കാട്ടിരി, മസൂദ് പുറക്കാട്.
Discussion about this post