തിരുവനന്തപുരം : വീടിനുതീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു 72കാരൻ ചികിത്സയിൽ കഴിയവേ മരിച്ചു.വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്നാണ് കൃഷ്ണൻകുട്ടി സ്വന്തം വീടിന് തീയിട്ടത്.വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
കോൺക്രീറ്റ് വീടിന്റെ ഒരു മുറി തീപിടിത്തത്തിൽ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിൽ വീട്ടിലെ രേഖകളുൾപ്പടെ കത്തി നശിച്ചു.
ഭാര്യ: വസന്ത . മക്കൾ: സന്ധ്യ സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.