തൃശൂർ: മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച 47കാരൻ അറസ്റ്റിൽ. തൃശൂർ ജില്ലയിലെ കൊടകരയില്‍ ആണ് സംഭവം.വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തിൻ്റെ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ആണ് അറസ്റ്റിലായത്.
സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാൽ അറസ്റ്റിലായത്. തൃക്കൂര്‍ സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.
വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായാണ് യുവതി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തിയത്. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.
Discussion about this post