കോഴിക്കോട്: ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പോലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവര്‍ മംഗലാപുരത്തു നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയായിരുന്നു.
പ്രതി മുന്‍പും കഞ്ചാവും ബ്രൗണ്‍ ഷുഗറും കടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
















Discussion about this post