കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് പിന്നാലെ രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് താരയാണ് മരിച്ചത്.
പിന്നാലെ മക്കളായ ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
മൂവരും വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Discussion about this post