തിരുവനന്തപുരം:മുന്‍രാജ്യസഭാ എംപി കെ കെ രാഗേഷിനെ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി നിയോഗിക്കാൻ തീരുമാനിച്ചതിൽ അഭിനന്ദനവുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്.
കര്ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചമെന്ന് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ടെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു.
”വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി’-
എന്ന് ദിവ്യ എസ് അയ്യർ കുറിച്ചു.
Discussion about this post