കോഴിക്കോട്:എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണെന്ന് കാന്തപുരം എപി വിഭാഗം നേതാവും എസ് വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങള്‍.
ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും സ്വാലിഹ് തുറാബ് തങ്ങൾ ചോദിച്ചു. കോഴിക്കോട് പെരുമണ്ണ തയ്യില്‍ താഴത്ത് നടന്ന മതപരിപാടിക്കിടെയായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം.
‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലില്‍ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്.” എന്ന് തങ്ങൾ ചോദിച്ചു.
“എന്താണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സര്‍ക്കാര്‍ നിയമമാണോ അത്?അവരവരുടെ സൗകര്യമാണ്. എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്.”
എന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
“വീട്ടില്‍ പ്രസവിക്കാന്‍ പ്രോത്സാഹിപ്പിച്ചവരെ കുറ്റപ്പെടുത്തുകയാണ്. വല്ലാത്തൊരു ലോകം. ഏതെങ്കിലും പള്ളിയില്‍ കയറി വാര്‍പ്പ് അങ്ങാനും ഇടിഞ്ഞ് വീണാല്‍ ഇനി ഒറ്റക്കുട്ടി പള്ളിയില്‍ പോകണ്ടയെന്ന് പറയാനും ഇനി ഇക്കൂട്ടര്‍ മടിക്കില്ല.” എന്നായിരുന്നു പ്രഭാഷണം.