കൊച്ചി: ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസില്‍ 2022ല്‍ റെഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാന് സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്.
Discussion about this post