തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 1280 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 67,200 ആയി. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ ദിവസം 68000 രൂപയ്ക്ക് മുകളിലായിരുന്നു സ്വർണ്ണ വില.
ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടിയാണ് സ്വർണ്ണ വില റെക്കോർഡ് വിലയിൽ എത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങിയതോടെ വില കുറയാൻ പ്രധാന കാരണമായി.
















Discussion about this post