കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് വഖഫ് നിയമഭേദഗതി ബില്‍ ഒത്തിരി ഗുണകരമാകുമെന്ന്
കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനുള്ള നടപടിയാണ് ബിൽ. നന്മയുള്ള സ്ഥാപനമാണത്. എന്നാല്‍ നന്മയുള്ള സ്ഥാപനത്തിലെ അപാകതകള്‍, കിരാതമായ രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള നിയമ മാറ്റമാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ എംപിമാര്‍ പറഞ്ഞതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. രാഷ്ട്രീയമൊന്നുമില്ലാത്ത, നല്ല ബുദ്ധിയുള്ള, കുത്തിത്തിരിപ്പുകളൊന്നുമില്ലാത്ത വിചക്ഷണന്മാരോട് പോയി ചോദിക്കൂ, എംപിമാര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന് എന്നും സുരേഷ് ഗോപി പറഞ്ഞു.
















Discussion about this post