മൂന്നാര്‍: മൂന്നാർ ടൗണിനെ പരിഭ്രാന്തിയിലാക്കി കാട്ടുക്കൊമ്പന്‍ പടയപ്പ.വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചായിരുന്നു പടയപ്പയുടെ വിളയാട്ടം.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് പടയപ്പ എത്തിയത്. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു.
മൂന്നാറിൽ വിനോദ സഞ്ചാര സീസണ്‍ ആരംഭിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് കച്ചവടക്കാരെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്
















Discussion about this post