പാലക്കാട്: ചെര്‍പ്പുളശ്ശേരി കോതകുര്‍ശ്ശിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടില്‍ മോഹനന് (48) ആണ് മുതുകില്‍ പപ്പടത്തിന്റെ ആകൃതിയില്‍ പൊള്ളലേറ്റത്. തൊലി അടര്‍ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുര്‍ശ്ശിയിലെ വര്‍ക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടന്‍ കോതകുര്‍ശ്ശിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Discussion about this post