തിരുവനന്തപുരം: സ്വകാര്യ ബസ് ഇടിച്ചു ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് സംഭവം. കടമ്പാട്ടുകോണം സ്വദേശിയായ കുട്ടപ്പൻ എന്ന വിപിൻ ലാൽ ആണ് മരിച്ചത്.
28 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ
കച്ചേരി ജങ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്.
കച്ചേരി ജംങ്ഷനിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വിപിൻ ലാലിന്റെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post