കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറച്ചിട്ടു. സ്കൂട്ടർ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം.
സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. തലശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്.
പിന്നാലെ സ്കൂട്ടർ കുത്തി മറിച്ചിട്ടു. അത്ഭുതകരമായിട്ടാണ് യാത്രക്കാരി കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
വിജിലയെ ഓടികൂടിയെത്തിയവർ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിങിനിടെയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും താൻ ഹെൽമെറ്റ് ധരിച്ചിരുന്നതായും വിജില പറഞ്ഞു.
Discussion about this post